ഗര്‍ഭിണിയാകുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രസവച്ചെലവിന് ഒരു ലക്ഷം റൂബിള്‍ പ്രതിഫലം നൽകും; പ്രഖ്യാപനവുമായി റഷ്യ

ജനസംഖ്യ വർധനയ്ക്കായി വിചിത്ര പ്രഖ്യാപനവുമായി റഷ്യ. ഗര്‍ഭിണിയാകുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രതിഫലം നൽകുമെന്നാണ് പുതിയ പ്രഖ്യാപനം.

മുതിര്‍ന്ന സ്ത്രീകള്‍ക്കായി മാത്രം പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കും ബാധകമാക്കിയിരിക്കുകയാണ് റഷ്യ. വിദ്യാര്‍ഥിനികള്‍ക്കു പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം റൂബിള്‍ നൽകുമെന്നാണ് പുതിയ തീരുമാനം. റഷ്യയിലെ 10 പ്രവിശ്യകളില്‍ നയം നടപ്പില്‍ വന്നുകഴിഞ്ഞു. ജനസംഖ്യാവര്‍ധനയ്ക്കായി എന്തു വഴിയും സ്വീകരിക്കാനൊരുക്കമാണെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിഡന്റ് പുട്ടിന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്.

ALSO READ: ഗാസയില്‍ ഭക്ഷണവും അവശ്യവസ്തുക്കളും കാത്തുനിന്നവരെയും വെറുതെവിടാതെ ഇസ്രയേല്‍; മെയ് മുതല്‍ കൊന്നത് 600-ലധികം പേരെ

എന്നാൽ ഇതിനെതിരെ വ്യാപക വിമർശനങ്ങളും ഉയരുന്നുണ്ട്. 2023ലെ കണക്കനുസരിച്ച് റഷ്യയിലെ സ്ത്രീകളുടെ പ്രത്യുല്‍പാദന നിരക്ക് 1.41 ആണ്. നിലവിലെ ജനസംഖ്യ പിടിച്ചുനിര്‍ത്തണമെങ്കില്‍ അത് 2.05 എങ്കിലും ആകണം.
യുദ്ധത്തിൽ പട്ടാളക്കാർ മാത്രം 2.5 ലക്ഷത്തിലധികം പേര് മരിച്ചുവെന്നാണ് കണക്ക്. ഇതെല്ലാം ജനസംഖ്യ വീണ്ടും കുറയാന്‍ ഇടയാക്കിയിരുന്നു.

ALSO READ: ഇതൊക്കെയെന്ത് ! ഗൗണ്‍ ധരിപ്പിച്ച് പെണ്‍മുതലയെ വധുവായി ഒരുക്കി, വിവാഹം ചെയ്ത് മേയര്‍; കാരണം അമ്പരപ്പിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News