നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അൻവറും യുഡിഎഫും തമ്മിലുള്ള ഉരുണ്ടുകളി കണ്ട് രാഷ്ട്രീയ കേരളം ചിരിച്ചതാണ്. രാഷ്ട്രീയ കോപ്രായങ്ങളാൽ ജനങ്ങളെ പുച്ഛിച്ചു രസിച്ച് കോമാളികളികൾ കളിച്ചിരുന്നവർ പെട്ടന്ന് ഭയന്നു, എൽ ഡി എഫ് സ്ഥാനാർഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചപ്പോൾ. അതൊരു അപാര ടൈമിങ്ങ് നിറഞ്ഞ പ്രഖ്യാപനമായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകനായ പ്രേം കുമാർ പറയുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം
സമയം, അത് വല്ലാത്തൊരു സംഗതിയാണ്.
Continuous Tense ന്റെ കാര്യമാണ്.
ടൈമിംഗ് എന്ന് സായിപ്പ് മലയാളത്തിൽ പറയുന്ന സംഗതിയാണ്.
ലൂസിഫർ ലാസ്റ്റ് സീനിൽ പൃഥ്വി തുടച്ചുവെക്കുന്ന
മോഹൻലാലിന്റെ സൺഗ്ലാസ്സിലും മെസ്സിയുടെ ബൂട്ടിലുമൊക്കെ
ഒന്നു മുത്തണമെന്ന് ആരെയും തോന്നിപ്പിക്കുന്ന അപാര ടൈമിംഗ്.
നിങ്ങള് വടിയായേ ഞാനിനി ചിലങ്കയണിയൂ എന്ന് ഭാനുമതി പറഞ്ഞത് കേട്ടിറങ്ങുന്ന നേരത്തു തന്നെയാണ് ശേഖരന്റെ ഗുണ്ടകൾ നീലകണ്ഠനെ പഞ്ഞിക്കിടുക.
FIR ഇട്ട് ഒരു ചായ ഇടുന്നനേരത്താണ് കോശിയുടെ ഫോണിൽ വിജയൻ സാറിന്റെ നമ്പർ കാണുക.
Also Read: ജനങ്ങൾ ചില സമവാക്യങ്ങൾ ഉണ്ടാക്കിയെടുത്ത സന്ദർഭങ്ങളുണ്ട്; അതിലൊന്നാകും നിലമ്പൂരിലേത്
ആ വൺവേയിൽ വെച്ചു തന്നെ കണ്ടുമുട്ടും ഈഡിപ്പസ് തന്റച്ഛനെ;
അച്ഛനെ തട്ടുമെന്ന വിധി കൃത്യമായി നടപ്പിലാക്കാൻ.
ശകുന്തളയ്ക്ക് കൊടുത്ത മുദ്രമോതിരം കൃത്യസമയത്താണ് വീണുപോവുക.
ഗോളി വലത്തോട്ട് നോക്കുന്ന കൃത്യസമയത്താണ് മെസ്സി ഇടത്തോട്ട് ഗോൾ തൊടുക്കുക.
ഫുട്ബോളും സിനിമയുമെല്ലാം മനോഹരമാവുന്നത് ഇമ്മാതിരി സമയക്കളികൾ കൊണ്ടാണ്.
നിലമ്പൂർ പാസഞ്ചറിന്റെയടുത്തുചെന്ന്, ആ പെൺകുട്ടി സെൽഫി ക്ലിക്കുന്ന കൃത്യസമയത്താണ് മറ്റെയാൾ ഫോട്ടോ ക്ലിക്കുക.
സമയക്കളികൾകൊണ്ടുകൂടി മനോഹരമാവുകയാണ് നിലമ്പൂർ.
സ്വരാജ് നിലമ്പൂരിൽ വണ്ടിയിറങ്ങുന്ന കൃത്യസമയത്ത്,
ഞാനിനി യു.ഡി.എഫിലേക്കില്ലെന്ന് കണ്ഠമിടറുകയാണ് പി.വി.അൻവർ. അവിടെ താലികെട്ട്; ഇവിടെ പാലുകാച്ചൽ ലൈനിൽ സ്‌പ്ലിറ്റ് ഫ്രെയിമായിരുന്നു ചാനലുകളിൽ.
എന്നാ ഒരു ടൈമിംഗ്!!!
അൻവർ ദൗത്യം കോൺഗ്രസ് അവസാനിപ്പിച്ചു എന്ന് വാർത്തകൾ പരന്ന ശേഷം, വി.ഡി.സതീശനെ പറയാനുള്ളതെല്ലാം പി.വി. അൻവർ പറഞ്ഞു കഴിഞ്ഞ നേരം, കുഞ്ഞാലിക്കുട്ടിയടക്കം പഠിച്ചപണി പതിനെട്ടും നോക്കി ഒതുങ്ങിയ നേരം, കെ.സി.അബു മുതൽ സാക്ഷാൽ കെ.സി.വരെ സകലരും വന്നടങ്ങിയ നേരം, സ്വരാജിനെ നിലമ്പൂരും കേരളവും ആവേശത്തോടെ ഏറ്റെടുത്തുവെന്ന് സകലവതാരങ്ങളും ലൈവായി സാക്ഷ്യം പറഞ്ഞു കഴിഞ്ഞ നേരം,
യു.ഡി.എഫ്.ക്യാമ്പിൽ നിന്ന് രണ്ടു സ്ഥാനാർത്ഥികൾ എന്ന വാർത്ത വന്ന നേരം,
ഇന്ന്,
ജൂൺ ഒന്നിന് പിണറായി വിജയൻ നിലമ്പൂരിലിറങ്ങുകയാണ്.
ഏറ്റവും മനോഹരമായ സംഗതി എന്താണെന്ന് വെച്ചാൽ…
ഇന്നത്തെ സമയമെന്നത് ഒരാഴ്ച മുൻപേ പറഞ്ഞ കൃത്യസമയമാണെന്നതാണ്.
സമയം, അത് വല്ലാത്തൊരു സംഗതിയാണ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

