
ഐഐടിയിലോ ഐഐഎമ്മിലോ എന്‍ഐടിയിലോ പഠിക്കണമെന്ന് സ്വപ്‌നം കാണുന്ന നിരവധി വിദ്യാര്‍ഥികള്‍ നമ്മുടെ നാട്ടിലുണ്ട്. പക്ഷേ വന്‍ വിജയങ്ങള്‍ക്ക് എപ്പോഴും ഇത്തരം വമ്പന്‍ കോളേജുകളുടെയോ സ്ഥാപനങ്ങളുടെയോ ബന്ധം വേണമെന്നില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു പെണ്‍കുട്ടി. കഠിനാധ്വാനവും കഴിവുമാണ് ശ്രീജന്‍ അഗര്‍വാളിന് തുണയായത്. യുപി സ്വദേശിയായ ഈ യുവതി മൈക്രോസോഫ്ടില്‍ നിന്നും വാങ്ങുന്നത് 50 ലക്ഷം രൂപ സാലറിയാണ്.
ALSO READ: ‘ആകാശം സ്വന്തമാണെന്ന് കരുതി ഒറ്റക്ക് പറന്നാല്‍ ചിറകരിഞ്ഞ് താഴെ വീഴും’: തരൂരിനെ പരിഹസിച്ച് കെ മുരളീധരന്‍
ഹത്രാസിലെ ഘന്‍ദാഘര്‍ സ്വദേശിയാണ് ശ്രീജന്‍. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അച്ഛനും വീട്ടമ്മയായ അമ്മയുമാണ് ശ്രീജനുള്ളത്. രാമചന്ദ്ര അഗര്‍വാള്‍ ഗേള്‍സ് ഇന്റര്‍ കോളേജിലാണ് പന്ത്രണ്ടാം ക്ലാസ് വരെ ശ്രീജന്‍ പഠിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കാന്‍പൂരില്‍ ഡോ അംബേദ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ഫോര്‍ ഹാന്‍ഡികാപ്ഡില്‍ പ്രവേശനം നേടി. ഹിന്ദി മീഡിയത്തില്‍ പഠിച്ച ശ്രീജന് ഇംഗ്ലീഷ് വളരെ ബുദ്ധിമുട്ടായിരുന്നു. അതിനാല്‍ വിഷയങ്ങള്‍ പഠിക്കാന്‍ ബുദ്ധിമുട്ടി. തോറ്റ് കൊടുക്കാന്‍ തയ്യാറല്ലാത്തതിനാല്‍ അധികം മണിക്കൂറുകളില്‍ പഠിക്കാന്‍ ചെലവഴിച്ച് അവസാനം താന്‍ എവിടെയാണോ ദുര്‍ബലമായിരിക്കുന്നത് അവിടെ ശക്തമായ അടിസ്ഥാനമുണ്ടാക്കിയെടുത്തു ശ്രീജന്‍.
ബി.ടെക് രണ്ടാം വര്‍ഷം മൈക്രോസോഫ്ടില്‍ ഇന്‍ടേണ്‍ഷിപ്പ് ലഭിച്ചു. 2023ല്‍ ടെക് ഭീമന്‍ ശ്രീജന് മുന്നോട്ട് വച്ചത്, ഫുള്‍ ടൈം ജോലിയാണ്. അതിനായി 50 ലക്ഷം രൂപ ശമ്പളമായും വാഗ്ദാനം ചെയ്തു.
പഠനത്തില്‍ അത്ര മിടുക്കിയായിരുന്നില്ല ശ്രീജന്‍, എന്നാല്‍ കുടുംബത്തിലെ ആദ്യ എന്‍ജിനീയര്‍ അവളാണ്. ശ്രീജന്റെ ജീവിതം വ്യക്തമാക്കുന്നത് സമര്‍പ്പണം കൊണ്ട് എന്തും നേടിയെടുക്കാം എന്നാണ്. എവിടെ നിന്നുള്ളവരായാലും ഏത് ഭാഷ കൈകാര്യം ചെയ്യുന്നവരായാലും അത് നേടിയെടുക്കാന്‍ കഴിയുമെന്നാ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

