ട്രംപിൻ്റെ എച്ച് 1 ബി വിസ ഫീസ് വർധന; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് വെല്ലുവിളി

h1b visa fees

ട്രംപ് ഭരണകൂടം എച്ച് 1 ബി വിസ ഫീസിലുണ്ടാക്കിയിട്ടുള്ള വർധന ഇന്ത്യയിൽ നിന്നടക്കമുള്ള ഐടി കമ്പനികൾക്ക് വലിയ വെല്ലുവിളിയുയർത്തുകയാണ്. മുന്നേ ഉണ്ടായ തുകയിൽ നിന്നും കുത്തനെ തക വർധിപ്പിച്ചത് വി​ദ​ഗ്ധരായ വിദേശ തൊഴിലാളികളെ ലക്ഷ്യമിട്ടാണ്. ഒരു ലക്ഷം ഡോളറായിട്ടാണ് (ഏകദേശം 88 ലക്ഷം രൂപ) തുക വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ എച് 1 ബി വിസ അപേക്ഷകരുടെ എണ്ണവും ​ഗണ്യമായി കുറഞ്ഞു. ഇത് ഇന്ത്യയിൽ നിന്നുള്ള സോഫ്റ്റ് വെയർ കയറ്റുമതിയേയും ഐ.ടി മേഖലയിലെ തൊഴിലവസരങ്ങളേയും സാരമായി ബാധിക്കുന്നതാണ്. ഇന്ത്യയിൽ നിന്നുള്ള കമ്പനികൾക്കും ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുകയാണ്.

പുറത്തു നിന്നുള്ള സാങ്കേതിക വിദ​ഗ്ധരെ അമേരിക്കയിലെത്തിക്കുന്നതിന് പകരം അമേരിക്കയിലുള്ളവരെ തന്നെ ഇത്തരം ജോലികളിൽ നിയോ​ഗിക്കുകയെന്നതാണ് ട്രംപ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. മുന്നേ കമ്പനികൾ അടച്ചിരുന്ന തുകയുടെ പത്തിരട്ടിയിലേറെയാണ് പുതിയ തുക.

Also read; ഡെമോക്രാറ്റിക് പാർട്ടിയുടെ മണ്ഡലങ്ങൾ തകർക്കാനുള്ള ട്രംപിൻ്റെ നീക്കത്തിന് തിരിച്ചടി

പുതിയ ഫീസ് പ്രാബല്യത്തിൽ വന്നതോടെ അമേരിക്കൻ കമ്പനികൾ ഇന്ത്യൻ ഐടി സ്ഥാപനങ്ങൾക്ക് നൽകുന്ന പ്രൊജക്ടുകളുടെ ചെലവും വർധിക്കാൻ ഇടയാക്കും. കഴിഞ്ഞ സെപ്തംബർ തൊട്ടാണ് പുതിക്കിയ ഫീസ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News