സര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്ന് മന്ത്രി എകെ ബാലന്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് റെഡ് ക്രസന്റുമായി ധാരണപത്രം ഒപ്പിട്ടതില്‍ തെറ്റില്ല

തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട് റെഡ് ക്രസന്റുമായി ധാരണപത്രം ഒപ്പിട്ടതില്‍ തെറ്റില്ലെന്ന് നിയമമന്ത്രി എ.കെ ബാലന്‍.

റെഡ് ക്രസന്റുമായുള്ള ധാരണപത്രത്തില്‍ നിയമവകുപ്പ് പറഞ്ഞ കാര്യങ്ങള്‍ പരിപൂര്‍ണമായും ഉണ്ട്. ഒരു കണ്‍സള്‍ട്ടന്‍സിയെയും മാറ്റില്ല. നിലവിലുള്ള കണ്‍സള്‍ട്ടന്‍സിയെക്കൊണ്ടുതന്നെ പണി പൂര്‍ത്തിയാക്കിക്കും. എംഒയു വേണ്ട എന്നോ അത് സര്‍ക്കാരിന് എതിരാണ് എന്നോ നിയമവകുപ്പ് പറഞ്ഞിട്ടില്ലെന്നും മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കി.

”റെഡ് ക്രെസന്റുമായി ബന്ധപ്പെട്ട കരാറില്‍ ഒരു അഴിമതിയും ഇല്ല. ഇനി അതില്‍ ഗുരുതര പ്രശ്‌നമുണ്ട് എന്ന് കണ്ടെത്തിയാല്‍ മാറ്റി എഴുതാവുന്നതല്ല ഉള്ളു. അതിനു വേണ്ടി പക്ഷെ പദ്ധതി പൊളിക്കേണ്ടതുണ്ടോ. കുറച്ച് പാവങ്ങള്‍ക്ക് വീട് കിട്ടുന്നതിലെ അസൂയയാണിവര്‍ക്ക്.”

റെഡ് ക്രസന്റുമായുള്ള കരാറില്‍ സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്നും മന്ത്രി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here