ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കുന്നത് പാവപ്പെട്ടവരോടുള്ള അങ്ങേയറ്റത്തെ ക്രൂരത: എംവി ഗോവിന്ദൻ മാസ്റ്റർ

MV Govindan Slams UDF Government

യു ഡി എഫ് സർക്കാർ ലൈഫ് പദ്ധതി നിർത്തലാക്കുകയാണെങ്കിൽ അത് പാവപ്പെട്ടവരോടുള്ള അങ്ങേയറ്റത്തെ ക്രൂരതയായിരിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസ്റ്റർ. ഇത് സംബന്ധിച്ച് ​ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ലൈഫ് പദ്ധതി തുടരണമെന്നും അഞ്ച് ലക്ഷത്തിലേറെ ആളുകൾക്ക് കിടപ്പാടം യാഥാർഥ്യമായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പദ്ധതി നിർത്തലാക്കേണ്ടത് ഇല്ലെന്ന് സർക്കാർ തീരുമാനിച്ചാൽ അത് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിൽ ജനങ്ങളോട് വിശദീകരിക്കാൻ ഉള്ളത് ജൂൺ 8 ന് പറയുമെന്നു അ​ദ്ദേഹം പറഞ്ഞു.

Also read: ‘പൂച്ച പെറ്റ ഖജനാവല്ല, പത്ത് വർഷം കൊ‌ണ്ട് ചിലവഴിച്ചത് രണ്ടു ലക്ഷം കോടിയോളം’

പുതുതായി അധികാരത്തിലെത്തിയ യു ഡി എഫ് സർക്കാർ ഇതിനോടകം തന്നെ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിരുന്നു. ലൈഫ് പദ്ധതിയും നിർത്താലാക്കുമെന്ന തരത്തിലുള്ള പ്രതികരണങ്ങളും പുറത്ത് വരുന്നുണ്ട്. ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കുമെന്ന് മുന്നേ തന്നെ എം എം ​ഹസൻ പറയുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News