‘ഒസിയ്ക്ക് ശേഷം കെസി’: VD സതീശൻ്റെ മണ്ഡലമായ പറവൂരിലും KC വേണുഗോപാൽ അനുകൂല ഫ്ലക്സ്

K C Venugopal Flex Boards

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാൻ യുഡിഎഫിൽ തമ്മിൽത്തല്ലും ബഹളങ്ങളും കൊടുമ്പിരി കൊള്ളുകയാണ്. വി ഡി സതീശൻ, കെ സി വേണുഗോപാൽ , രമേശ് ചെന്നിത്തല എന്നിവരെ അനുകൂലിക്കുന്നവർ തെരുവിൽ പ്രതിഷേധവുമായി രംഗത്തിറങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം നമ്മൾ കണ്ടത്.

അതിനിടെ ഇപ്പോൾ വി ഡി സതീശന്റെ മണ്ഡലമായ പറവൂരിലും കെ സി വേണുഗോപാൽ അനുകൂല ഫ്ലെക്സുകൾ ഉയർന്നിരിക്കുകയാണ്. പറവൂർ മുനിസിപ്പൽ ജംഗ്ഷനിലും മുനിസിപ്പാലിറ്റിക്കും ടൗൺഹാളിനും മുന്നിലാണ് കെസി വേണുഗോപാലിനെ അനുകൂലിച്ച് കൂറ്റൻ ഫ്ലക്സ് ഉയർന്നത്. ഒസിയ്ക്ക് ശേഷം കെസി എന്ന വാചകത്തോടുകൂടിയുള്ള ഫ്ലക്സാണ് കെ സി അനുകൂലികൾ സ്ഥാപിച്ചത്.

ALSO READ: ‘അദാനി ഗ്രൂപ്പുമായി രഹസ്യബന്ധമോ’; സതീശന്റെ മം​ഗലാപുരം യാത്രയ്ക്കെതിരെ ഫ്ലക്സ്

പരസ്യ പ്രതികരണങ്ങളും പ്രതിഷേധങ്ങളും കെപിസിസി വിലക്കിയിട്ടും ഇപ്പോൾ വി ഡി സതീശന് അനുകൂലമായി തെരുവിലിറങ്ങി നേതാക്കളും അനുഭാവികളും പ്രതിഷേധം തുടർന്നുകൊണ്ടിരിക്കുകയാണ്. ഡിസിസി ഭാരവാഹികളും കെപിസിസി ഭാരവാഹികളും അടക്കമുള്ള നേതാക്കളാണ് പലയിടത്തും പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. ഇതിനിടെയാണ് വി ഡി സതീശന്റെ സ്വന്തം തട്ടകത്തിൽ കെ സി യ്ക്ക് വേണ്ടി ഫ്ളക്സ് ഉയർന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News