തിരുവനന്തപുരത്തെ മാലിന്യപ്രശ്‌നത്തിൽ സി പി ഐ എമ്മിനെ പഴിച്ച് മേയർ വിവി രാജേഷിന്റെ വിചിത്ര ആരോപണം. മാലിന്യം വലിച്ചെറിയുന്നത് സിപിഐഎം പ്രവർത്തകരെന്ന് വിവി രാജേഷ്. ഒരു മുൻ മന്ത്രിക്കും പങ്കെന്നും മേയർ ആരോപിച്ചു. എന്നാൽ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചാൽ ഭരണപരാജയം മറക്കാൻ ആകില്ലെന്ന് വി ശിവൻകുട്ടി പ്രതികരിച്ചു.
ബിജെപിയുടെ ആറുമാസത്തെ നഗരഭരണത്തിൽ തലസ്ഥാനം മാലിന്യം കെണ്ടുനിറഞ്ഞു. തെരുവു നായ പ്രശ്നും കുടിവെള്ള പ്രശ്നവു ഉൾപ്പെടെ നഗരത്തിൽ രൂക്ഷമായിരിക്കുകയാണ്. ജനരോഷം ശക്തമായതോടെയാണ് വിചിത്ര ആരോപണവുമായി മേയർ വി വി രാജേഷിന്റെ പുതിയ നീക്കം. മാലിന്യം വലിച്ചെറിയുന്നത് സി പി ഐ എം പ്രവർത്തകരെന്നാണ് വിവി രാജേഷ് പറയുന്നത്.
എന്നാൽ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചാൽ ഭരണപരാജയം മറക്കാൻ ആകില്ലെന്ന് വി ശിവൻകുട്ടി പ്രതികരിച്ചു. തങ്ങളുടെ ഭരണത്തിൻ്റെ പോരായ്മ മറക്കാനാണ് നിരന്തരം മേയർ മറ്റുള്ളവരുടെ മേൽ പഴിചാരുന്നത്. നഗരത്തിൽ മാലിന്യം നിറയുമ്പോൾ നഴ്‌സറി കുട്ടികൾ പോലും പറയാത്ത ആരോപണിതെന്നും വി ശിവൻകുട്ടി പരിഹസിച്ചു.അടിസ്ഥാന രഹിത ആരോപണം ഉന്നയിക്കുമ്പോഴും നഗരത്തിൽ ഗുരുതര മാലിന്യപ്രശ്‌നം ഉണ്ടെന്ന് മേയർ വിവി രാജേഷ് സമ്മതിക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

