ജാമിയ മിലിയ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവെപ്പ് നടത്തിയ സംഘിഗുണ്ട; വീഡിയോ

ദില്ലി: ജാമിയ മിലിയ വിദ്യാര്‍ഥികള്‍ നടത്തിയ ലോങ് മാര്‍ച്ചിലേക്ക് പാഞ്ഞുകയറിയ സംഘപരിവാര്‍ അക്രമി നടത്തിയ വെടിവെയ്പില്‍ വിദ്യാര്‍ഥിക്ക് പരുക്ക്.

ജാമിയ കോഡിനേഷന്‍ കമ്മിറ്റി നടത്തിയ മാര്‍ച്ചിനിടയിലേക്ക് തോക്കുമായി ഇയാള്‍ പാഞ്ഞുകയറുകയായിരുന്നു. വിദ്യാര്‍ഥിയുടെ കൈക്കാണ് വെടികൊണ്ടത്. ആര്‍ക്കാണ് ആസാദി വേണ്ടതെന്ന് ചോദിച്ച് ജയ്ശ്രീറാം വിളിച്ചാണ് ഇയാള്‍ വെടിവെച്ചത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ‘ഹം ഗാന്ധിവാലാ ഹെ’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് ജാമിയ ക്യാമ്പസില്‍നിന്നും മഹാത്മാ ഗാന്ധിയുടെ സ്മൃതി മണ്ഡപമായ രാജ്ഘട്ടിലേക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്. പരുക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here