അസുഖം പൂര്‍ണ്ണമായും ഭേദമാകുന്ന മുറയ്ക്ക് മാധ്യമങ്ങളെ കാണാമെന്ന് കെ ടി ജലീല്‍

മാധ്യമങ്ങളെ കാണാന്‍ കഴിയാത്തതില്‍ വിശദീകരണം നല്‍കി കെ ടി ജലീല്‍. അസുഖം പൂര്‍ണ്ണമായും ഭേദമാകുന്ന മുറയ്ക്ക് മാധ്യമങ്ങളെ കാണാമെന്നും കെ ടി ജലീല്‍ വ്യക്തമാക്കി.

കഴുത്തില്‍ കെട്ടിക്കിടന്ന ഫാറ്റ് റിമൂവ് ചെയ്യാന്‍ ഒരു സര്‍ജറി കഴിഞ്ഞിരുന്നുവെന്നും മുഖത്ത് നീര്‍കെട്ടുള്ളതിനാല്‍ രണ്ടാഴ്ച വിശ്രമം അനിവാര്യമാണെന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചതായും ജലീല്‍ അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരെ കാണാതെ രാജിക്കാര്യം ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

അസുഖം പൂര്‍ണ്ണമായും ഭേദമാകുന്ന മുറക്ക് മാധ്യമങ്ങളെ നേരില്‍ കാണാമെന്നും ജലീല്‍ അറിയിച്ചു.

പലരും വിളിക്കുന്നുണ്ടെങ്കിലും ഫോണ്‍ അറ്റന്റ് ചെയ്യാന്‍ പറ്റാത്തത് കൊണ്ടാണ് എടുക്കാതിരിക്കുന്നത്. ക്ഷമിക്കുമല്ലോ? ദയവു ചെയ്ത് മാധ്യമ പ്രവര്‍ത്തകരാരും ബൈറ്റിനായി വരാതിരിക്കാന്‍ ശ്രദ്ധിക്കുക. ഒരാള്‍ക്കു മാത്രമായി അഭിമുഖം കൊടുക്കുന്നത് ശരിയല്ലല്ലോയെന്നും സംസാരിക്കുമ്പോള്‍ എല്ലാവരോടും ഒരുമിച്ചേ സംസാരിക്കൂ എന്നും ജലീല്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News