കോ‍ഴിക്കോടും വാക്സിൻ ക്ഷാമം രൂക്ഷം; മെഗാവാക്സിനേഷൻ ക്യാമ്പ് മാറ്റിവെച്ചു

കോഴിക്കോട് ജില്ലയിലും വാക്സിൻ ക്ഷാമം അനുഭവപ്പെട്ടു. മെഗാവാക്സിനേഷൻ ക്യാമ്പ് നടക്കേണ്ടിയിരുന്ന കൊയിലാണ്ടി നഗരസഭാ പരിധിയിലെ ക്യാമ്പ് മാറ്റിവെച്ചു.

വാക്സിൻ ക്ഷാമം ചർച്ച ചെയ്യാൻ ഡി.എം.ഒ യുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. ജില്ലയിൽ വലിയ വാക്സിൻ ക്ഷാമമില്ലെന്ന് യോഗശേഷം ഡി എം ഒ ഡോക്ടർ എം പിയൂഷ് അറിയിച്ചു.

9 പ്രൈവറ്റ്, 94 സർക്കാർ ആശുപത്രികളിൽ ഇന്ന് വാക്സിനേഷൻ നടക്കുന്നു. വ്യാഴാഴ്ച വരെയുള്ള വാക്സിൻ ഉണ്ട്.

ക്ഷാമം ഇല്ലാതാക്കാൻ സ്പോട്ട് രജിസ്ട്രേഷൻ ഒഴിവാക്കി ഓൺലൈൻ രജിസ്ട്രേഷൻ മാത്രമാക്കാൻ ആലോചിക്കുന്നതായി ഡി എം ഒ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here