ADVERTISEMENT
എറണാകുളം ജില്ലയിലെ വിവിധ മേഖലകളിലായി അതിഥി തൊഴിലാളികള്‍ക്ക് 2210 ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്ത് തൊഴില്‍ വകുപ്പ്. അതിഥി തൊഴിലാളികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം അതിവേഗം പുരോഗമിക്കുകയാണ്.
അതിഥി തൊഴിലാളികള്‍ക്കുള്ള ബോധവല്‍ക്കരണവും വിവര ശേഖരണവും തുടരുന്നു. ജില്ലാ ലേബര്‍ ഓഫീസിലും പെരുമ്പാവൂര്‍ ഫെസിലിറ്റേഷന്‍ സെന്ററിലും കോള്‍ സെന്റര്‍ പ്രവര്‍ത്തനം കൃത്യമായി നടക്കുന്നുണ്ട്. ജില്ലയില്‍ 36262 അതിഥി തൊഴിലാളികളുടെ വിവരങ്ങളാണ് ഇതിനകം ശേഖരിച്ചിട്ടുള്ളത്.
അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ. ശ്രീലാലിന്റെ നേതൃത്വത്തില്‍ റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ സുരേഷ് കുമാര്‍, ഡെപ്യുട്ടി ലേബര്‍ കമ്മീഷണര്‍ ഹരികുമാര്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാരായ പി എം ഫിറോസ്, പി എസ് മാര്‍ക്കോസ് എന്നിവര്‍ വാതുരുത്തി, എടവനക്കാട്, കുഴുപ്പിള്ളി, മന്നം, ചൂണ്ടി, മൂക്കന്നൂര്‍, കോട്ടപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് അതിഥി തൊഴിലാളികള്‍ക്കുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലയിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Get real time update about this post categories directly on your device, subscribe now.