
കാസര്‍കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെപി സതീഷ് ചന്ദ്രന്‍ ഭാര്യ സീതാദേവിക്കൊപ്പം നീലേശ്വരം പേരോലിലെ ഐ ടി ഐ 23 നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു.
കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി കെ ശ്രീമതി ടീച്ചര്‍ ചെറുതാഴം സൗത്ത് എല്‍ പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.കണ്ണൂരില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്നും റെക്കോഡ് ഭൂരിപക്ഷം ലഭിക്കുമെന്നും പികെ ശ്രീമതി ടീച്ചര്‍ പറഞ്ഞു.
അതേസമയം കോഴിക്കോട് എല്‍ഡിഎഫിന് വിജയം ഉറപ്പാണെന്ന് കോഴിക്കോട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാര്‍ പറഞ്ഞു. പോളിങ് ബൂത്തുകളില്‍ കാണുന്ന നീണ്ട നിര ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു എന്നും അത് ജനാധിപത്യബോധം ഉള്ളതിന്റെ തെളിവ് ആണെന്നും അദ്ദേഹംപറഞ്ഞു. പ്രദീപ്കുമാര്‍ രാവിലെ 9 മണിക്ക് വെസ്റ്റില്‍ ചുങ്കം യുപി സ്‌കൂളിലെ 23-ാം ബൂത്തില്‍ വോട്ട് രേഖപെടുത്തി.
വയനാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി സുനീര്‍, പൊന്നാനി മണ്ഡലത്തിലെ, മാറഞ്ചേരി പരിച്ചകം അങഘജ സ്‌കൂളില്‍ വോട്ട് രേഖപെടുത്തി. വയനാട്ടില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാത്രമാണ്. മറ്റുള്ളവര്‍ ആകാശ യാത്ര നടത്തി കൈ വീശുക മാത്രമാത്രമായിരുന്നു എന്ന് സുനീര്‍ പറഞ്ഞു.
മലപ്പുറം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി പി സാനു, കോട്ടക്കല്‍ മണ്ഡലത്തിലെ പാണ്ടികശാല 166ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി, മലപ്പുറത്ത് വിജയം നേടുമെന്നും സാനു പറഞ്ഞു.
നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പെരിന്തൽമണ്ണ കെ എം എം യു പി സ്കൂളിൽ വോട്ടു രേഘപ്പെടുത്തി. പണക്കൊഴുപ്പ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കരുതെന്നും നിർണായകമായ തിരഞ്ഞെടുപ്പിൽ എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും സ്പീക്കർ പറഞ്ഞു.
പൊന്നാനി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ പുത്തന്‍വീട്ടല്‍ വയനാട് ലോക്‌സഭ മണ്ഡലത്തിലെ (ഏറനാട് അസംബ്ലി മണ്ഡലം) എടവണ്ണ പഞ്ചായത്തിലെ ഒതായി പെരകമണ്ണ മദ്രസയില്‍ (ബൂത്ത് നമ്പര്‍ 90) വോട്ട് രേഖപ്പെടുത്തി.
മന്ത്രി കെ ടി ജലീൽ വളാഞ്ചേരി മൂച്ചിക്കൽ ജിഎല്‍പി സ്കൂൾ ബൂത്ത് നമ്പർ 127, വോട്ട് ചെയ്തു. പൊന്നാനിയിൽ എല്‍ഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് കെ ടി ജലീൽ.
തൃശൂര്‍ ലോകസഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാജാജി മാത്യു തോമസ് രാവിലെ 8 മണിക്ക് പീച്ചി കണ്ണാറ എയുപിഎസില്‍ വോട്ട് ചെയ്തു.തൃശൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ്ന്റെ വിജയം സുനിശ്ചിതമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
പാലക്കാട് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷ് ഒറ്റപ്പാലം കൈല്യാട് കെവി യുപി സ്‌കൂളിലെ 139ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. മികച്ച വിജയം നേടുമെന്ന് എംംബി രാജേഷ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. മന്ത്രി കെ കൃഷ്ണൻ കുട്ടി ചിറ്റൂർ വണ്ടിത്താവളം കെകെഎംഎച്ച്എസ്എസ്ൽ വോട്ട് രേഖപ്പെടുത്തി.
എറണാകുളം ലോകസഭാ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി രാജീവ് കളമശ്ശേരി കുസാറ്റ് അംബേഡ്കര്‍ നഗര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.ഭാര്യ വാണിക്കൊപ്പം രാവിലെ 7 മണിയോടെ തന്നെ എത്തി അദ്ദേഹം വോട്ട് രേഖപ്പെടുത്തി. തികഞ്ഞ വിജയപ്രതീക്ഷയാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു
ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ ഇടതു സ്ഥാനര്‍ത്ഥി ഇന്നസെന്റ് വോട്ട് രേഖപ്പെടുത്തി. ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌ക്കോ ഹൈസ്‌ക്കൂക്കൂളില്‍ കുടുംബ സമേതം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.ബൂത്തില്‍ തിരക്കായിരുന്നതിനാല്‍ 20 മിനിറ്റോളം ക്യൂവില്‍ നിന്ന ശേഷമാണ് ഇന്നസെന്റ് വോട്ട് ചെയ്തത്.തികഞ്ഞ ആത്മവിശ്വാസത്തിലാണ് താനെന്ന് ഇന്നസെന്റ് പ്രതികരിച്ചു.
ഇടുക്കിയില്‍ മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ.ജോയ്‌സ് ജോര്‍ജ്. ജനം വികസനത്തിനാണ് വോട്ട് ചെയ്യുകയെന്നും തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും ജോയ്‌സ് പറഞ്ഞു.
ഭാര്യ അനുപയോടൊപ്പം വാഴത്തോപ്പ് മുളകുവള്ളിയിലെ 88 ആം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപെടുത്തിയ ശേഷമായിരുന്നു ജോയ്‌സിന്റെ പ്രതികരണം.
പത്തനംതിട്ട ലോകസഭാ സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് പത്തനംതിട്ട ആനപ്പാറ ഗവണ്‍മെന്റ് എല്‍പി എസില്‍ സമ്മതിദാനവകാശം രേഖപ്പെടുത്തി. പത്തനംതിട്ട ലോകസഭാ മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് ചരിത്ര വിജയമുണ്ടാകുമെന്നും ഇടതു മുന്നണിക്ക് അനുകൂല തരംഗമാണ് മണ്ഡലത്തിലുള്ളതെന്നും വീണ പറഞ്ഞു.
വര്‍ഗീയതക്കെതിരെയും വികസനത്തിനൊപ്പവും നില്‍ക്കുന്ന നിലപാട് തന്നെയാണ് ഇടതു മുന്നണിയുടെ വിജയത്തിന് കാരണമാകുന്നതെന്നും വീണ ജോര്‍ജ് പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here