കേരളത്തില്‍ ഇടതുമുന്നണിക്ക് ഉജ്വല വിജയം പ്രവചിച്ച് വാര്‍ത്താ ചാനലുകളുടെ എക്‌‌സിറ്റ് പോളുകള്‍

കേരളത്തില്‍ ഇടതുമുന്നണിക്ക് ഉജ്വല വിജയം പ്രവചിച്ച് വാര്‍ത്താ ചാനലുകളുടെ എക്‌‌സിറ്റ് പോളുകള്‍. ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ് എന്നിവരുടെ സര്‍വേ ഫലങ്ങളാണ് വെള്ളിയാഴ്‌ച്ച പുറത്തുവിട്ടത്.

സംസ്ഥാനത്ത് ശക്തമായ ഇടത് അനുകൂല തരംഗമെന്നാണ് മാതൃഭൂമി- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലം. 104 മുതല്‍ 120 വരെ സീറ്റുകള്‍ നേടിയ വലിയ ഭൂരിപക്ഷത്തില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വരുമെന്നും സര്‍വേ പ്രവചിക്കുന്നു.

കേരളത്തില്‍ ഭരണവിരുദ്ധ വികാരം ഇല്ലെന്നും ഭരണാനുകൂല തരംഗമാണുള്ളതെന്നും സര്‍വേ സൂചിപ്പിക്കുന്നു. യുഡിഎഫ് 20-36 സീറ്റുകള്‍ നേടുമെന്നും എന്‍ഡിഎക്ക് 0-2 സീറ്റുകള്‍ ലഭിക്കുമെന്നുമാണ് സര്‍വേ നല്‍കുന്ന സൂചന. എല്‍ഡിഎഫിന് 47%, യുഡിഎഫ് 38%, എന്‍ഡിഎ 12% എന്നിങ്ങനെയാണ് പ്രവചിക്കപ്പെടുന്ന വോട്ട് വിഹിതം.

എല്‍ഡിഎഫിന് തുടര്‍ഭരണമാണ് ഏഷ്യാനെറ്റ് ന്യൂസ് – സീ ഫോര്‍ പോസ്റ്റ് പോള്‍ സര്‍വെയും പ്രവചിക്കുന്നത്. 77 മുതല്‍ 86 സീറ്റ് വരെ ഇടതുപക്ഷത്തിന് ലഭിക്കുമെന്നും, യുഡിഎഫ് 52 മുതല്‍ 61 സീറ്റുകള്‍ വരെ നേടാമെന്നും ഫലം പറയുന്നു.

ബിജെപിക്ക് രണ്ട് മുതല്‍ അഞ്ച് വരെ സീറ്റുകളാണ് ലഭിക്കുക. മറ്റുള്ളവര്‍ മൂന്ന് സീറ്റ് വരെ നേടിയേക്കാമെന്നും സര്‍വെ പറയുന്നുണ്ട്. വോട്ട് ശതമാനത്തിലും മുന്നില്‍ ഇടതുപക്ഷമാണ്. 42 ശതമാനം വോട്ടാണ് ഇടതുമുന്നണിക്ക് ലഭിക്കുക. യുഡിഎഫിന് 38 ശതമാനം വോട്ട് ലഭിക്കും. മൂന്നാം സ്ഥാനത്തെത്തുന്ന എന്‍ഡിഎക്ക് 17 ശതമാനം വോട്ടാണ് നേടാനാവുക.

73 സീറ്റുകളോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്നാണ് മനോരമ ന്യൂസ്-വിഎംആര്‍ എക്‌സിറ്റ്‌പോളിന്റെ അന്തിമഫലം. യുഡിഎഫ് 64 സീറ്റുകള്‍ നേടും. എന്‍ഡിഎയ്ക്ക് രണ്ടുസീറ്റുകളും കേരള ജനപക്ഷത്തിന് ഒരു സീറ്റും എക്‌സിറ്റ്‌പോള്‍ പ്രവചിക്കുന്നു. കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളും എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News