തിരുവനന്തപുരത്ത് കനത്തമഴയില്‍ വ്യാപക നാശനഷ്ടം

തിരുവനന്തപുരത്തെ പ്രാദേശിക മേഖലകളില്‍ മഴ ശക്തമായി തുടരുന്നു. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. ചില പ്രദേശങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു, നിരവധി സ്ഥലങ്ങളില്‍ വീടുകള്‍ തകര്‍ന്നു.

ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ജില്ലയിലെ മലയോര മേഖലയില്‍ ഉള്‍പ്പടെ ശക്തമായ മഴയാണ്. പുഴകളും തോടുകളും നിറഞ്ഞു കവിഞ്ഞു. റോഡുകളില്‍ അടക്കം വലിയ വെള്ളകെട്ടാണ് രൂപപെട്ടത്. തീരദേശത്ത് കടലാക്രമണം രൂക്ഷമാണ്. ശംഖുംമുഖം,പൂന്തുറ,വലിയതുറ,പള്ളിത്തുറ എന്നിവിടങ്ങളില്‍ നിരവധി വീടുകളില്‍ കടല്‍ കയറി.വലിയതുറ പാലം ചരിഞ്ഞു.പൊഴിയൂര്‍ തീരപ്രദേശത്ത് നിന്ന് 50 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.

കഴക്കൂട്ടം പ്രദേശത്ത് കനത്ത കാറ്റില്‍ വ്യാപകമായി മരങ്ങള്‍ കടപുഴകി വീണു.പലയിടങ്ങളിലും നിരവധി വീടുകളുടെ മേല്‍ക്കൂര ശക്തമായ കാറ്റില്‍ പറന്ന് പോയി. നെടുമങ്ങാട് വെമ്പായം റൂട്ടില്‍ ഇരിഞ്ചയത്ത് മരം കട പുഴകി വീണു ഗതാഗതം തടസപ്പെട്ടു.നെടുമങ്ങാട് കൊടിപ്പുറം വാര്‍ഡില്‍ മരം വീണ് ഒട്ടോറിക്ഷ തകര്‍ന്നു.കോവളത്ത് പ്ലാവ് ഒടിഞ്ഞ് വീട് ഭാഗീകമായി തകര്‍ന്നു.

കാട്ടാക്കട,നെയ്യാറ്റിന്‍കര പ്രദേശങ്ങളിലേയും സ്ഥിതി സമാനമാണ്. രാവിലെ പെയ്യുന്ന മഴയിലും ശക്തമായ കാറ്റിലും വ്യപക കൃഷി നാശമാണ് ഉണ്ടായത്.പലയിടങ്ങലിലും വൈദ്യൂതിബന്ധം താറുമാറായി. വര്‍ക്കല, ആറ്റിങ്ങല്‍ തുടങ്ങിയ പ്രദേശങ്ങള്‍ പലയിടങ്ങളുംവെള്ളത്തിനടിയിലാണ്. മഴക്കെടുതി കണക്കിലെടുത്ത് ജില്ലയില്‍ താലൂക്ക് അടിസ്ഥാനത്തില്‍ കണ്‍ട്രാള്‍ റൂം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News