കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ; മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം

warning | fisherman

ഇന്ന് തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിലും, തമിഴ്നാട് – ആന്ധ്രാ തീരങ്ങളിലും, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശം.

ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള വടക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നീ സമുദ്ര മേഖലകളില്‍ മണിക്കൂറില്‍ 55 കിമീ മുതല്‍ 65 കിമീ വരെയും ചില അവസരങ്ങളില്‍ 75 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മെയ് 24ന് തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തമിഴ്നാട് – ആന്ധ്ര തീരങ്ങള്‍ എന്നീ സമുദ്രമേഖലകളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയിലും ചില സമയങ്ങളില്‍ മണിക്കൂറില്‍ 60 കിമീ വരെ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ന്നുള്ള സമയങ്ങളില്‍ കാറ്റിന്റെ വേഗത 75 കിമീ മുതല്‍ 85 കിമീ വരെ കൂടാനും സാധ്യത ഉണ്ട്.

മെയ് 25ന് തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തമിഴ്നാട് – ആന്ധ്ര തീരങ്ങള്‍ എന്നീ സമുദ്രമേഖലകളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയിലും ചില സമയങ്ങളില്‍ മണിക്കൂറില്‍ 60 കിമീ വരെ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ന്നുള്ള സമയങ്ങളില്‍ കാറ്റിന്റെ വേഗത 75 കിമീ മുതല്‍ 85 കിമീ വരെ കൂടാനും സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

26, 27 തീയതികളില്‍ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഒഡിഷ, വെസ്റ്റ് ബംഗാള്‍, ബംഗ്ലാദേശ് എന്നീ തീര പ്രദേശങ്ങളിലും മണിക്കൂറില്‍ 60 മുതല്‍ 70 കി മീ. വേഗത്തിലും ചില അവസരങ്ങളില്‍ 80 കി. മീറ്റര്‍ വേഗത്തിലും ഉള്ള ശക്തമായ കാറ്റിന് സാധ്യത ഉണ്ടെന്നും ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News