പ്രതിപക്ഷ നേതാവാണോ ദൈവത്തിന്റെ ഹോള്‍ സെയില്‍ കച്ചവടക്കാരന്‍ ; എ കെ ബാലന്‍

പ്രതിപക്ഷ നേതാവാണോ ദൈവത്തിന്റെ ഹോള്‍ സെയില്‍ കച്ചവടക്കാരനെന്ന് മന്ത്രി എ കെ ബാലന്‍. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ദൈവത്തെ ഇത്രയും മോശമായി ഉപയോഗിക്കുന്നത് കണ്ടിട്ടില്ലെന്നും ഇത് നിയമവിരുദ്ധവും ഭരണഘാനാ വിരുദ്ധവുമാണെന്നും അത് കൊണ്ടാണ് പരാതി നല്കുന്നതെന്നും എ കെ ബാലന്‍ പറഞ്ഞു.

ദൈവ വിശ്വാസികള്‍ ഇതിന് പകരം ചോദിക്കും. യുഡിഎഫി നും ബി ജെ.പി.ക്കും എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കുമെന്നും എ കെ ബാലന്‍ പറഞ്ഞു.

തെരഞ്ഞടുപ്പ് ദിവസം – വിശ്വാസികളും അവിശ്വാസികളുമായുള്ള മത്സരം എന്ന് സുകുമാരന്‍ നായര്‍ തന്നെ പറഞ്ഞത് ഗൂഡാലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രി പറഞ്ഞ ബോംബ് ഇതാണ്.

ശബരിമലയില്‍ ഇപ്പോള്‍ പ്രശ്‌നമൊന്നുമില്ല. മാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ഇത് ഇടതുമുന്നണിയെ തോല്‍പ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ അടിയന്തരമായി ഇടപെടണമെന്നും എ കെ ബാലന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here