രാജ്യത്ത് ആശങ്കയായി പ്രതിദിന കോവിഡ് കേസുകളുടെ വര്‍ധനവ്

രാജ്യത്ത് ആശങ്കയായി പ്രതിദിന കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,466 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആറ് മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന രോഗ വര്‍ധനയാണിത്. കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 81466 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 50356 പേര്‍ രോഗമുക്തരായപ്പോള്‍ 469 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.ആറുമാസത്തിനിടെ രാജ്യത്തെ പ്രതിദിന രോഗ ബാധയുടെ ഏറ്റവും വലിയ കുതിപ്പാണ് ഇന്ന് രേഖപ്പെടുത്തിയത്.ഇതോടെ ആക്റ്റീവ് കേസുകളുടെ എണ്ണം 6,14,696 ആയി. കോവിഡ് രോഗികളില്‍ ഭൂരിപക്ഷവും മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണാടക, പഞ്ചാബ്, തമിഴ്‌നാട്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് .

84.61 ശതമാനം കോവിഡ് രോഗികളും ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. മഹാരാഷ്ട്രയില്‍ 43183 പേര്‍ക്ക് പുതുതായി കൊറോണരോഗം സ്ഥിതീകരിച്ചു.24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ മാത്രം 239 മരണങ്ങളാണ് സ്ഥിതീകരിച്ചത്. പൂനയിലും മുംബൈയിലും കൂടി പതിനാറായിരത്തോളം കേസുകളാണ് സ്ഥിതീകരിച്ചത്.

24 മണിക്കൂറിനിടെ കര്‍ണാടകയില്‍ 4234 പേര്‍ക്കും ഗുജറാത്തില്‍ 2410 പേര്‍ക്കും പഞ്ചാബില്‍ 3187 പേര്‍ക്കും രോഗം സ്ഥിതീകരിച്ചു. കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. സ്‌കൂളുകള്‍ അടച്ചും പൊതുസ്ഥലങ്ങളിലെ ആളുകളുടെ എണ്ണം നിയന്ത്രിച്ചുമെല്ലാമാണ് സംസ്ഥാനങ്ങള്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. ജില്ലകളിലെ ലോക്ഡൗണിന്റെ കാര്യത്തില്‍ മഹാരാഷ്ട്ര ഇന്ന് തീരുമാനമെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News